LatestThrissur

കാട്ടാനയുടെ ചവിട്ടേറ്റ് ടാപ്പിംഗ് തൊഴിലാളികള്‍ മരിച്ചു

“Manju”

തൃശൂര്‍: മറ്റത്തൂര്‍ മുപ്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് ടാപ്പിംഗ് തൊഴിലാളികള്‍ മരിച്ചു. ഹാരിസണ്‍ മലയാളം കണ്ടായി എസ്‌റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ റേഞ്ച് ഓഫീസറെ തടഞ്ഞുവച്ചിരിക്കുകയാണ്.
ഇന്നു രാവിലെ ആറു മണിയോടെ ജോലിക്ക് പോയ തൊഴിലാളികളെയാണ് കാട്ടാനകള്‍ ആക്രമിച്ചത്. ആനകളെ കണ്ട് സൈക്കിള്‍ ഉപേക്ഷിച്ച്‌ ഓടിയ ഒരാളെ ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് കാട്ടാനകൂട്ടം എത്തുന്നത് കുറച്ചുനാളായി പതിവായിരിക്കുകയാണ്. റോഡുകളിലേക്കും റബര്‍ തോട്ടങ്ങളിലേക്കും ആനകള്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ ആശങ്ക അറിയിച്ചിരുന്നു.

Related Articles

Back to top button