LatestPalakkad

എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

“Manju”

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാ​ഥ് പാ​ര്‍​ട്ടി വി​ട്ടു. കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വെ​ച്ച​താ​യി ഗോ​പി​നാ​ഥ് സ്വ​ദേ​ശ​മാ​യ പെ​രി​ങ്ങോ​ട്ടു​കു​റു​ശി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
“50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേത്. രാജിവച്ചെങ്കിലും ഉടന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. പിണറായി വിജയന്‍ സമുന്നതനായ നേതാവാണെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം നടത്തിയത്. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും തന്റെ ഭാവിതീരുമാനങ്ങള്‍. നല്ല പ്രകാശം മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും” അദ്ദേഹം പറഞ്ഞു.

Related Articles

Back to top button