KeralaLatest

കോവിഡ് സെന്‍ററിലേക്ക്​ റോബോട്ട് നിര്‍മിച്ചുനല്‍കി വിദ്യാര്‍ഥികള്‍

“Manju”

കോവിഡ് സെൻററിലേക്ക്​ റോബോട്ട് നിർമിച്ചുനൽകി വിദ്യാർഥികൾ | Madhyamam
പ​ന്ത​ളം: പ​ന്ത​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി.​എ​ഫ്.​എ​ല്‍ .ടി.​സി​യി​ലേ​ക്ക്​ ചെ​ങ്ങ​ന്നൂ​ര്‍ ഐ.​എ​ച്ച്‌.​ആ​ര്‍.​ഡി എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഐ.​ഇ.​ഇ.​ഇ സ്​​റ്റു​ഡ​ന്‍​റ്​ ബ്രാ​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് നി​ര്‍​മി​ച്ചു ന​ല്‍​കി.
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ര്‍​ച്ച​ന ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സെന്‍റ​റി​ല്‍ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നു​ക​ള്‍, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട്​ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്താ​തെ എ​ത്തി​ക്കു​ന്ന​തി​ന് റോ​ബോ​ട്ട് സ​ഹാ​യ​ക​മാ​കും. കൂ​ടാ​തെ ഡോ​ക്ട​ര്‍​ക്ക്​ നേ​രി​ട്ട്​ സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്താ​തെ രോ​ഗി​ക​ളു​മാ​യി ത​ത്സ​മ​യ സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നും വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച്‌ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൊ​ടു​ക്കു​ന്ന​തി​നും സാ​ധി​ക്കും.
ജീ​വ​ന​ക്കാ​രു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ കു​റ​ച്ച്‌ അ​വ​രു​ടെ ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​നും രോ​ഗം പ​ക​രു​ന്ന​ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി ഐ.​എ​ച്ച്‌.​ആ​ര്‍.​ഡി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. റോ​ബോ സൈ​റ്റ്​ എ​ന്ന ന​ഴ്സി​ങ്​ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് പ​ന്ത​ളം സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക്ക്​ കൈ​മാ​റു​ന്ന​തിന്റെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ സു​ശീ​ല സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, പ്ര​ഫ. രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, വി​ഷു ജി. ​സാ​ബു, രേ​ഖ അ​നി​ല്‍, പോ​ള്‍​രാ​ജ്, അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, സ​ക്കീ​ര്‍, ഡോ.​ശ്യാം പ്ര​സാ​ദ്, ജി. ​ജ​യ​രാ​ജ്, നി​സാ​ര്‍ എ​സ്. ത​വ​ക്ക​ല്‍, ഡോ. ​ദീ​പ, പ്ര​ഫ. അ​നു​പ​മ, ഡോ. ​ഹ​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related Articles

Back to top button