KeralaLatest

ആറന്‍മുള വള്ളസദ്യ ഇന്ന്

“Manju”

പത്തനംതിട്ട:  ആറന്മുളയില്‍ ഇന്ന് അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ 3 പള്ളിയോടങ്ങളിലായി എത്തുന്ന 120 പേര്‍ക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്.പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വള്ളസദ്യ.
11 മണിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു വള്ളസദ്യ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴഞ്ചേരി, മാരാമണ്‍, കീഴ്വന്‍മഴി പള്ളിയോടങ്ങള്‍ മാത്രമാണ് വള്ളസദ്യയില്‍ പങ്കെടുക്കുക.ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങള്‍ക്ക് ആചാരപരമായ സ്വീകരണം നല്‍കും.

Related Articles

Back to top button