InternationalLatest

സ്‌കൂള്‍ തുറന്ന ദിനം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച്‌ യുഎഇ മന്ത്രി

“Manju”

ദുബായ് : സ്‌കൂള്‍ തുറന്ന ആദ്യ ദിനം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച്‌ യുഎഇ മന്ത്രി ജമീലാ അല്‍ മുഹൈരി. നാലു സ്‌കൂളുകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഷാര്‍ജ്, അജ്മാന്‍, ഉം അല്‍ ഖുവെയ്ന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് മന്ത്രി സന്ദര്‍ശിച്ചത്.

സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മന്ത്രി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതിന് മന്ത്രി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും ഉത്തേജകവുമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പാക്കുകയാണ് തങ്ങളുടെ കടമയെന്ന് മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥിക്കൊപ്പമുള്ള ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. സ്‌കൂള്‍ തുറന്നതില്‍ മന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോകോളുകള്‍ സ്‌കൂളുകള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Related Articles

Back to top button