InternationalLatest

വിവാഹം ക്ഷണിച്ചിട്ട് എത്തിയില്ല: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുകാര്‍

“Manju”

ഷിക്കാഗോ: വിവാഹത്തിന് ക്ഷണിച്ചിട്ട് എത്താതിരുന്നവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച്‌ വീട്ടുകാര്‍. ഷിക്കോഗോയിലാണ് സംഭവം. വിവാഹ ദിവസം ക്ഷണിച്ചവരുടെ എണ്ണത്തിന് അനുസരിച്ചാണ് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ക്ഷണിച്ച അതിഥികള്‍ ചടങ്ങിനെത്താതിരുന്നാല്‍ അത് വീട്ടുകാര്‍ക്ക് വലിയ നഷ്ടം തന്നെയാണ്. അത്തരത്തില്‍ നഷ്ടമുണ്ടായ ഒരു കുടുംബമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്ഷണിതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.

ക്ഷണിച്ചവര്‍ക്ക് വേണ്ടി മാറ്റിവച്ച സീറ്റുകള്‍ക്ക് വേണ്ടിവന്ന ചെലവ് നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വിശദമായി എഴുതി സീറ്റൊന്നിന് എത്ര ചെലവ് വരുമെന്നുകൂടി ചേര്‍ത്താണ് കുടുംബം നോട്ടീസ് അയച്ചിരിക്കുന്നത്. സൗകര്യാനുസരണം പണടയ്ക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.

നോട്ടീസ് വീട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരുടെ നടപടി വിചിത്രമാണെങ്കിലും മിക്ക ആളുകളും ഈ നടപടിയോട് യോജിപ്പ് അറിയിച്ചു. ക്ഷണിക്കപ്പെട്ടവര്‍ വരാതിരുന്നാല്‍ വിവാഹ ദിനത്തില്‍ വീട്ടകാര്‍ നേരിടുന്ന നഷ്ടം ചില്ലറയല്ലെന്നും അതിനെതിരായ ഉചിതമായ പ്രതിഷേധമാണിതെന്നുമാണ് ഇത്തരക്കാരുടെ അഭിപ്രായം.

Related Articles

Back to top button