IndiaLatest

തമിഴ്‌നാട്ടില്‍ സെപ്തംബര്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടി

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്തംബര്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടി. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. സംസ്ഥാനത്ത് ഒന്‍പത് മുതല്‍ 12 വരെയുള്ള സ്‌കൂള്‍ ക്ലാസുകളും, കോളേജും സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

അതേസമയം തമിഴ്‌നാട്ടില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനം ലഭ്യമാകാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button