AlappuzhaLatest

ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

“Manju”

ആ​ല​പ്പു​ഴ: ബൈ​പ്പാ​സി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ബാ​ബു (40), സു​നി​ല്‍ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ല്‍​ട്ട​ണ്‍, ജോ​സ​ഫ് എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. കാറുകള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ബൈ​പ്പാ​സി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Related Articles

Back to top button