IndiaLatest

ഡിജിറ്റല്‍ കറന്‍സി യാഥാര്‍ഥ്യമാക്കാന്‍ റിസര്‍വ്​ ബാങ്ക്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിസര്‍വ്​ ബാങ്ക്​. സെന്‍ട്രല്‍ ബാങ്ക്​ ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) എന്നറിയപ്പെടുന്ന ഇവ ഡിസംബറോടെ അവതരിപ്പിക്കുമെന്നാണ്​ വിവരം. ബിറ്റ്​കോയിന്‍ അടക്കമുള്ള മുന്‍ നിര ക്രിപ്​റ്റോ കറന്‍സികള്‍ ആധിപത്യം സ്ഥാപിക്കുന്നതിന് ​ മുമ്പുതന്നെ നിരവധി ധനകാര്യ സ്​ഥാപനങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്ക​പ്പെടുന്നതും സമ്പദ്​വ്യവസ്​ഥയുടെ ഭാഗമായതുമായ ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരികയെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു.

രാജ്യത്ത്​ സി.ബി.ഡി.സിയുടെ അവതരണം സാമ്പത്തിക മേഖലയില്‍ പുത്തന്‍ ചുവടുവെപ്പിനുള്ള തുടക്കമാകുമെന്നാണ്​ വിലയിരുത്തല്‍ ​. രാജ്യത്ത്​ പരമ്പരാഗത ബാങ്കിങ്​ രീതികളെ പൊളിച്ചെഴുതി നവീന ബാങ്കിങ്​ സാധ്യതകള്‍ ആവിഷ്​കരിക്കുകയെന്നതാണ് ആര്‍ ബി ഐ ലക്ഷ്യമിടുന്നത് . ഡിസംബറോടെ ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്​ഥാനത്തില്‍ പുറത്തിറക്കുമെന്ന്​ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്​ അറിയിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സിയില്‍ ആര്‍.ബി.ഐ ശ്രദ്ധ പതിപ്പിക്കുകയാണെന്നും ആര്‍.ബി.ഐക്ക്​ മാത്രമല്ല, ലോകത്തിന്​ തന്നെ നൂതനമാണ്​ ഡിജിറ്റല്‍ കറന്‍സിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പണത്തിന്റെ ഇലക്​ട്രോണിക്​ രൂപമാണ്​ ഡിജിറ്റല്‍ കറന്‍സി. പണത്തിന്റെ അതേ രീതിയില്‍ ഇടപാടുകള്‍ നടത്താനും സാധിക്കും. മറ്റ്​ മധ്യവര്‍ത്തികളുടെയോ ബാങ്കുകളുടെയോ സാന്നിധ്യം ഇതിന്​ ആവശ്യമില്ല. ഡിജിറ്റല്‍ കറന്‍സിയുടെ സുരക്ഷിതത്വം, ഡിജിറ്റല്‍ കറന്‍സി മൂലം വരുന്ന മാറ്റങ്ങള്‍, പണനയം, നിലവിലുള്ള കറന്‍സിയെ ബാധിക്കുന്ന രീതി തുടങ്ങിയവ ആര്‍.ബി.ഐ പഠനവിധേയമാക്കുന്നുണ്ട്​.

 

Related Articles

Back to top button