കണ്ണൂരിലെ  ഡി.സി.സി. ഓഫീസ് ഉദ്ഘാടനം ഇന്ന്

കണ്ണൂരിലെ ഡി.സി.സി. ഓഫീസ് ഉദ്ഘാടനം ഇന്ന്

കണ്ണൂരിലെ ഡി.സി.സി. ഓഫീസ് ഉദ്ഘാടനം ഇന്ന്

“Manju”

കണ്ണൂര്‍: ഡി.സി.സി. പ്രസിഡന്റ്‌ പട്ടികയ്‌ക്കെതിരായ നേതാക്കളുടെ പരസ്യപ്രതികരണം തലവേദനയാകുന്നതിനിടെ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും സുധാകരന്റെ വസതിയില്‍ കൂടിക്കാഴ്‌ച നടത്തി. ഔദ്യോഗിക കൂടിക്കാഴ്‌ചയല്ലെന്നാണു വിശദീകരണമെങ്കിലും പാര്‍ട്ടിയിലെ പ്രതിസന്ധിതന്നെയാണു നേതാക്കള്‍ ചര്‍ച്ചചെയ്‌തത്‌.
കണ്ണൂരില്‍ ഇന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെ പടതന്നെ എത്തുന്നുമുണ്ട്‌. പുതിയ ഡി.സി.സി. ആസ്‌ഥാനമന്ദിരം ഉദ്‌ഘാടനത്തിനെത്തുന്ന നേതാക്കളുമായി സുധാകരന്‍ ചര്‍ച്ചനടത്തുമെന്നാണു സൂചന. രാവിലെ 10.30-ന്‌ കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി. ഓണ്‍ലൈനില്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
വിസ്‌തൃതിയുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഡി.സി.സി. ഓഫീസാണു കണ്ണൂരിലേത്‌. കോവിഡ്‌ നിയന്ത്രണങ്ങളുള്ളതിനാല്‍ ചടങ്ങിലേക്കുള്ള പ്രവേശനം പാസ്‌ മൂലം നിയന്ത്രിച്ചിട്ടുണ്ട്‌. സുധാകരനും സതീശനും പുറമേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്‌, പി.ടി. തോമസ്‌, ടി. സിദ്ദിഖ്‌, എം.പിമാരായ കെ. മുരളീധരന്‍, എം.കെ. രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹന്‍ തുടങ്ങിയവര്‍ നേരിട്ടും എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവര്‍ ഓണ്‍ലൈനായും ചടങ്ങില്‍ പങ്കെടുക്കും.

Related post