IndiaLatest

ഇരട്ടക്കുഴല്‍ തോക്കുമായി കശ്‌മീരി യുവാക്കള്‍ തിരുവനന്തപുരത്ത് പിടിയില്‍

“Manju”

തിരുവനന്തപുരം : രേഖകളില്ലാത്ത അഞ്ച്‌ ഇരട്ടക്കുഴല്‍ തോക്കുകളുമായി പിടിയിലായ കശ്‌മീരി യുവാക്കളെ തിരുവനന്തപുരം, കരമന പോലീസ്‌ ചോദ്യംചെയ്യുന്നു. ബാങ്ക്‌ എ.ടി.എമ്മുകളിലേക്കു പണം കൊണ്ടുപോകുന്ന വാഹനങ്ങളിലെ കാവല്‍ക്കാരായ ഇവരുടെ പക്കലുള്ള തോക്കിനു ലൈസന്‍സോ പോലീസ്‌ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നു കണ്ടെത്തിയതോടെയാണു കസ്‌റ്റഡിയിലെടുത്തത്‌.യുവാക്കളുടെ പശ്‌ചാത്തലവിവരങ്ങളറിയാന്‍ സംസ്‌ഥാന ആഭ്യന്തരസുരക്ഷാവിഭാഗം കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി.
കേന്ദ്ര ഏജന്‍സികളുടെ പ്രതിനിധികള്‍ കരമന പോലീസ്‌ സ്‌റ്റേഷനിലെത്തി രാത്രി വൈകിയും വിവരങ്ങള്‍ ശേഖരിച്ചു. യുവാക്കളെ ജോലിക്കെടുത്ത ഏജന്‍സി അധികൃതരെയും ചോദ്യംചെയ്യും. തോക്കുകള്‍ സംസ്‌ഥാനത്തിനു പുറത്തുനിന്ന്‌ എത്തിച്ചതാണോയെന്നും അന്വേഷിച്ചുവരുന്നു.

Related Articles

Back to top button