InternationalLatest

ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലേക്കും

“Manju”

സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം ഇനി ഇന്ത്യയിലേക്കും ഉണ്ടാവുമെന്ന് സൂചന. ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമാണ് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പിനിയായ സ്‌പേസ് എക്‌സ് ഉടന്‍ തന്നെ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ആരംഭിക്കും. സാറ്റ്‌ലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമാണ് സ്റ്റാര്‍ലിങ്ക് ലഭ്യമാക്കുക.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കാനുള്ള അംഗീകാരത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മസ്‌ക് പറഞ്ഞു. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആഗോള ബ്രോഡ് ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദൂരപ്രദേശങ്ങളിലുള്ളവരും പരമ്പരാഗത ഇന്റര്‍നെറ്റിന്റെ ലഭ്യതകുറവ് ഉള്ള പ്രദേശങ്ങളിലുമുള്ളവരാണ് സ്റ്റാര്‍ലിങ്കിന്റെ പ്രധാന ഉപയോക്താക്കള്‍. കുറഞ്ഞ ചിലവില്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതും കമ്പനിയെ ജനപ്രിയമാക്കുന്നു.

കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവ് രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗ്രാമപ്രദേശങ്ങളിലടക്കം മികച്ച ഇന്റര്‍നെറ്റ് സൗകര്യം കമ്പനിയുടെ സഹായത്തോടെ ഉറപ്പ് വരുത്താനാവുമെന്നും വിദഗ്ധര്‍ കണക്ക് കൂട്ടുന്നു. അടുത്തിടെയാണ് സ്റ്റാര്‍ലിങ്ക് ഉപഭോക്താക്കള്‍ക്കായി 1,00,000 ടെര്‍മ്മിനലുകള്‍ അയച്ചത്. 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാര്‍ലിങ്ക് ഒരു വര്‍ഷത്തിനകം 99 ഡോളര്‍ മാത്രം പ്രതിവര്‍ഷം ചിലവ് വരുന്ന ബീറ്റ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. കമ്പനി ആരംഭിച്ചിട്ട് ഇതുവരെയായി 17,00 ഓളം സാറ്റ്‌ലൈറ്റാണ് വിക്ഷേപിച്ചിട്ടുള്ളത്.

Related Articles

Back to top button