KeralaLatest

ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം സമ്മാനിച്ചു

“Manju”

തിരുവനന്തപുരം : ചട്ടമ്പിസ്വാമികളുടെ 168-ാംമത് ജയന്തിയോടനുബന്ധിച്ചു മലങ്കര കാത്തോലിക്ക സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയ്ക്ക് ഈ വര്‍ഷത്തെ ചട്ടമ്പിസ്വാമി പുരസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. സാംസ്കാരിക ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കാണ് എല്ലാവര്‍ഷവും ഈ പുരസ്കാരം നല്‍കിവരുന്നത്. രാജ്ഭവനില്‍ വെച്ച് വൈകിട്ട് 5.30 നാണ് അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി., ഡോ മാത്യു മനക്കരക്കാവിൽ , പ്രഭാ വർമ, ആർ.എസ്.വിജയമോഹൻ തുടങ്ങിയവർ സംസാരിച്ചു. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് എസ്.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു, മണക്കാട് രാമചന്ദ്രന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീവല്‍സന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

 

 

Related Articles

Back to top button