IndiaLatest

ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളില്‍ തുരങ്കം കണ്ടെത്തി

“Manju”

ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി, ചെങ്കോട്ട വരെ നീളുന്ന  തുരങ്കം ഉപയോഗിച്ചത് എന്തിന്? - NEWS 360 - NATIONAL | Kerala Kaumudi Online
ഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. സ്പീക്കര്‍ രാം നിവാസ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയത്. അടുത്ത ആഗസ്റ്റ് 15നകം തുരങ്കം നവീകരിച്ച്‌ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് രാം നിവാസ് ഗോയല്‍ പറഞ്ഞു.
1912ലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. 1926ല്‍ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്ന് ഗോയല്‍ പറഞ്ഞു.

Related Articles

Back to top button