IndiaLatest

ആ​സാ​മി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്നു

“Manju”

ഗു​വ​ഹ​ത്തി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ആ​സാ​മി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്നു. പ്ല​സ് ടൂ, ​അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി, പി​ജി ക്ലാ​സു​ക​ളാ​ണ് തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്ന് മു​ത​ല്‍ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളും ഡി​ഗ്രി ക്ലാ​സു​ക​ളി​ലെ ആ​ദ്യ ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളും പി​ജി ആ​ദ്യ വ​ര്‍​ഷ ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​നാ​യി ത​ന്നെ തു​ട​രും.2020 മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ അ​ട​ച്ച​ത്.

അതേസമയം കഴിഞ്ഞ ദിവസം, തെലങ്കാനയില്‍ സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സെപ്തംബര്‍ 1 മുതല്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനായിരുന്നു തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ സ്കൂളുകള്‍ തുറക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

Related Articles

Back to top button