IndiaLatest

താലിബാനെ പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എ

“Manju”

റാഞ്ചി: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ പ്രശംസിച്ച് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ താലിബാന്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു അന്‍സാരിയുടെ പ്രസ്താവന. ഇത് അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ ഭീകര സംഘടനയാണ്. പക്ഷേ, യുഎസിനെ പുറത്താക്കാന്‍ അവര്‍ വിപ്ലവാത്മകമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അന്‍സാരി പറഞ്ഞിരുന്നു.
ഇര്‍ഫാന്‍ അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരതകളുടെ പേരില്‍ കുപ്രസിദ്ധരായ സംഘത്തെയാണ് കോണ്‍ഗ്രസ് എംഎല്‍എ പിന്തുണയ്ക്കുന്നതെന്ന് ബിജെപി നേതാവ് ബിരാഞ്ചി നാരായണ്‍ പറഞ്ഞു. സ്ത്രീകള്‍ പേടി മൂലം അഫ്ഗാന്‍ വിടുകയാണ്. ഇവിടെയും അങ്ങനെ സംഭവിക്കണമെന്നാണോ അന്‍സാരിയുടെ ആഗ്രഹമെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Back to top button