സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു

സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു

സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു

“Manju”

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. വിജീഷന്റെ അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരെ ആണ് ആത്മഹത്യ പ്രേരണ , ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
കഴിഞ്ഞ 29 നാണ് സുനീഷ, ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ വച്ച്‌ ആത്മഹത്യ ചെയ്തത്. സുനീഷയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തന്നെ കൂട്ടിക്കൊണ്ടുപോകാണമെന്നവശ്യപ്പെട്ട് സുനീഷ സഹോദരനെ ഫോണില്‍ വിളിച്ച്‌ സംസാരിക്കുന്ന ശബ്ദരേഖയും തെളിവായി പുറത്തു വന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനീഷയുടെത് ആത്മഹത്യയാണെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും പ്രണയ വിവാഹം.

Related post