ErnakulamLatest

ക്രിയാത്മക രാഷ്ട്രീയ വേദിയായി യുഡിഎഫിനെ മാറ്റുക., വി.ഡി. സതീശന്‍

“Manju”

കൊച്ചി: യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികൾക്കെതിരെ പ്രവർത്തിച്ചാൽ പാർട്ടിപ്രവർത്തകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ യോഗ ശേഷം പ്രതികരിച്ചു. ക്രിയാത്മക രാഷ്ട്രീയ വേദിയായി യുഡിഎഫിനെ മാറ്റാനുള്ള ചർച്ചയാണ് നടന്നത്. രാഷ്ട്രീയമായി ശ്രദ്ധിക്കുന്ന മുന്നണിയായി യുഡിഎഫിനെ സമയബന്ധിതമായി മാറ്റും. സെപ്റ്റംബർ 22ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തും. എല്ലാ ഘടകകക്ഷികളുടെയും തിരഞ്ഞെടുപ്പ് റിപ്പോർട്ട് പരിശോധിക്കും. ഘടകകക്ഷി ബന്ധം സജീവമാക്കാൻ നിരന്തരം ഉഭയകക്ഷി ചർച്ച നടത്തും.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആർക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കണമെന്നാണ് സതീശന്റെ നിർദ്ദേശം.
മുന്നണിയെ സജീവമാക്കാൻ ഘടനാപരമായ മാറ്റം വരുത്താൻ തീരുമാനിച്ചു. സംസ്ഥാന ഏകോപന സമിതിയും ജില്ലാ–നിയോജക മണ്ഡലം തലത്തിൽ ഏകോപന സമിതിയുമാണ് യുഡിഎഫിൽ ഇപ്പോഴുള്ളത്. പഞ്ചായത്ത് മണ്ഡലം തലത്തിൽ ഏകോപന സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.

Related Articles

Back to top button