EntertainmentIndiaLatest

ബോളിവുഡ് സൂപെര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു

“Manju”

മുബൈ: ബോളിവുഡ് സൂപെര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറച്ച്‌ നാളായി വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അക്ഷയ്കുമാര്‍ ലന്‍ഡനില്‍ സിന്‍ഡ്രല്ല എന്ന സിനിമാ ചിത്രീകരണത്തിലായിരുന്നു. അമ്മയുടെ അസുഖ വിവരം അറിഞ്ഞ ഉടനെ മുംബൈയിലേക്ക് തിരിക്കുകയായിരുന്നു. താരം സോഷ്യല്‍മീഡിയയില്‍ അമ്മയുടെ ആരോഗ്യനിലയെ കുറിച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റിട്ടിരുന്നു. കുടുംബത്തിനും തനിക്കും വിഷമകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. വ്യഴാഴ്ച അക്ഷയ് കുമാറിന്റെ 53ാം പിറന്നാളാണ്.

Related Articles

Back to top button