പൊണ്ണത്തടിയുണ്ടോ..? മത്തികഴിക്കാം..

മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങള്‍!!

പൊണ്ണത്തടിയുണ്ടോ..? മത്തികഴിക്കാം..

“Manju”

പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് പൊണ്ണത്തടി. ഇതിനായി പല വഴികളും തേടി നടക്കുന്നവരാണ്. എന്നാല്‍ അത്തരക്കാര്‍ ഇനി ധൈര്യമായി മത്തി കഴിച്ച്‌ തുടങ്ങിക്കൊള്ളു. വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ പൊണ്ണത്തടിയില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങും.
ഇത് മാത്രമല്ല മത്തി സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും മത്തി സഹായിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആരോഗ്യക്കിന് വളരെ അധികം സഹായിക്കുന്ന മത്തി കഴിച്ച്‌ തുടങ്ങിക്കൊള്ളു.
മത്തി കഴിക്കുന്നത് കൊണ്ട് ഹ്രദ്രോഗം വരെ ഇല്ലാതാക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇന്നത്തെ കാലത്ത് അധികരിച്ച്‌ വരുന്ന ഒന്നാണ് ഹൃദ്രോഗം. പലരിലും വളരെ പെട്ടെന്നാണ് ഹൃദ്രോഗം കണ്ടു വരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഹൃദ്രോഗത്തിന് ഏറെ സഹായകമായ ഒന്നാണ് മത്തി കഴിക്കുന്നത്.
മത്തിയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. അത് കൊണ്ട് തന്നെ പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. മാത്രമല്ല മത്തിയല്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കും.

Related post