LatestPathanamthitta

യു.ആര്‍.എഫ് ദേശിയ റിക്കോര്‍ഡ് മലാലയ്ക്ക് സമ്മാനിച്ചു

“Manju”

പത്തനംതിട്ട : കേരളത്തിലെ 140 എംഎല്‍എമാരുടെ പേരുകള്‍ സ്ഫുടതയോടെ നൊടിയിടയില്‍ പറയുന്ന മലാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് ഐയ്യര്‍ ഐഎഎസ് യു.ആര്‍.എഫ് ദേശിയ റിക്കോര്‍ഡ് സമ്മാനിച്ചു. യു.ആര്‍.എഫ് ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ അംഗികാര മുദ്ര സമ്മാനിച്ചു. യുആര്‍എഫ് – സിഇഒ സൗദീപ് ചാറ്റര്‍ജി(കല്‍ക്കട്ട), ഇന്റര്‍നാഷണല്‍ ജൂറി ഡോ.ഗിന്നസ് സുനില്‍ ജോസഫ്,യു.ആര്‍.എഫ് ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് മലാലയെ ദേശിയ റിക്കാര്‍ഡിന് തെരെഞ്ഞെടുത്തത്.ചടങ്ങില്‍ ജോണ്‍ മാത്യം ചക്കിട്ടയില്‍, ജഹോണിയ തോമസ് മാത്യം, ലിജോ ഏബ്രഹാം ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.
അത്തിക്കയം കണ്ണമ്ബള്ളി ചക്കിട്ടയില്‍ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിന്‍സി തോമസിന്റെയും മൂത്ത മകളായ മലാല ലില്ലി ഏബ്രഹാം (5) കൊല്ലമുള ലിറ്റില്‍ ഫ്ലവര്‍ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പാക്കിസ്ഥാനിലെ മലാലയുടെ ആരാധകയായ ശേബ ഗര്‍ഭിണിയായിരിക്കെ ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ‘മലാല ‘യെന്ന് പേരിടുമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു. മൂന്നര വയസ്സ് മുതല്‍ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. ലിജോ വായിച്ച ബൈബിളിലെ 23-ാം സങ്കീര്‍ത്തനം മകള്‍ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്.
ബൈബിളിലെ ഉല്‍പത്തി മുതല്‍ വെളിപ്പാടു വരെയുള്ള അറുപത്താറ് പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. കൂടാതെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരുകള്‍ ഇവള്‍ക്ക് മന:പാഠമാണ്.25 ദിവസം മുന്‍പാണ് 140 എംഎല്‍എമാരുടെയും പേരുകള്‍ മകളുടെ ഉള്ളില്‍ നിറയ്ക്കണമെന്ന് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജിലെ പിആര്‍ഒ ആയ ലിജോ തീരുമാനിച്ചത്.195 രാജ്യങ്ങളുടെയും പേരുകള്‍ , ഇന്ത്യയിലെ പ്രസിഡന്റ്മാര്‍, പ്രധാനമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ , ഗവര്‍ണ്ണര്‍ എന്നിവരുടെ പേരുകള്‍ മലാല പഠിച്ചു തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button