ErnakulamKeralaLatest

മലയാളികളുടെ സ്വന്തം കയ്യൊപ്പില്‍ ഒരു സമൂഹ മാധ്യമം; ഈ അച്ഛനും മകളും വേറെ ലെവല്‍

“Manju”

കൊച്ചി: മൈക്രോ വിഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി നൂ-ഗാ എന്ന പുതിയ സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ അച്ഛനും മകളും. സഞ്ജയ് വേലായുധനും അദ്ദേഹത്തിന്റെ മകളും നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയുമായ നക്ഷത്രയുമാണ് ഈ മാധ്യമം വികസിപ്പിച്ചെടുത്തത്.

പ്രസക്തമുള്ള ഏതു വിഷയവും രണ്ട് മിനിറ്റില്‍ കവിയാത്ത വിഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നൂ-ഗാ ആപ് ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു നിവാസികളായ അച്ഛന്റെയും മകളുടെയും ഒരുപാട് കാലത്തേ പരിശ്രമത്തിന്റെ ഫലമാണ് ഈ ആപ്.

‘നൂ-ഗാ ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്‍ഡ്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.’ സഞ്ജയ് വേലായുധന്‍ പറഞ്ഞു. ‘
പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്നാണ് നക്ഷത്ര പറയുന്നത്.

ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ് സ്റ്റോറില്‍ നിന്നോ നൂ-ഗാ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ഈ ആപ് ഉപയോഗിച്ച്‌ തുടങ്ങാം. മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വിഡിയോകള്‍ക്ക് വിഡിയോ രൂപത്തില്‍ തന്നെ കമന്റുകളും ഇതിലും രേഖപ്പെടുത്താം.

Related Articles

Back to top button