KeralaLatest

ആരോഗ്യ കേരളം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ എൻ എച്ച് എം /എൻ യു എച്ച് എം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ വിവിധ ജോലികൾക്കായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ജില്ലാ കോഡിനേറ്റർ, മൈക്രോബയോളജി ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് വൈകിട്ട് 5 മണിക്കുള്ളിൽ ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും വെക്കണം. അപേക്ഷാ ഫോം, പരീക്ഷ, അഭിമുഖം തുടങ്ങി മറ്റ് വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2325824

Related Articles

Back to top button