InternationalLatest

യുഎസ് ഓപ്പണ്‍: ജോക്കോവിച്ച്‌ ഫൈനലില്‍

“Manju”

ന്യൂയോര്‍ക്ക്: അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മ്മനിയുടെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അലക്സാണ്ടര്‍ സവരേവിനെ തകര്‍ത്ത് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്‌ യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. സ്കോര്‍: 4-6, 6-2, 6-4, 4-6, 6-2.

ടോക്കിയോ ഒളിമ്പിക്സില്‍ തന്നെ പരാജയപ്പെടുത്തിയ സവരേവിനോട് പകരം ചോദിക്കാനും ഇതോടെ ജോക്കോവിച്ചിനായി. ഇതോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തിലേക്ക് താരം ഒരുപടി കൂടി അടുത്തു. 21-ാം റെക്കോര്‍ഡ് ഗ്രാന്‍സ്ലാം നേട്ടവും കലണ്ടര്‍ സ്ലാം എന്ന റെക്കോര്‍ഡുമാണ് ഒരു ജയത്തിനപ്പുറം ലോക ഒന്നാം നമ്പര്‍ താരത്തിനെ കാത്തിരിക്കുന്നത്.

റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി. കാനഡയുടെ ഫെലിക്സ് അഗര്‍ അലിയാസിമെയെ പരാജയപ്പെടുത്തിയാണ് മെദ്വദേവ് ഫൈനലില്‍ കടന്നത്. സ്കോര്‍: 6-4, 7-5, 6-2.

Related Articles

Back to top button