കോവിഡ് ഭേദമായി; പി ജയരാജന്‍ ആശുപത്രി വിട്ടു

കോവിഡ് ഭേദമായി; പി ജയരാജന്‍ ആശുപത്രി വിട്ടു

കോവിഡ് ഭേദമായി; പി ജയരാജന്‍ ആശുപത്രി വിട്ടു

“Manju”

കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് പി. ജയരാജന്‍ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ടോടെയാണ് ജയരാജന്‍ ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ നാലിനാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ് അതിവേഗം രോഗമുക്തി നേടാനായതെന്ന് പി. ജയരാജന്‍ പറഞ്ഞു. പരിയാരത്തെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറയുന്നതായും പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Related post