നവപൂജിതദിനത്തിൽ സൗജന്യ ഹോമിയോ മരുന്നുകിറ്റ് നൽകി ചാണ്ടി ഉമ്മൻ

ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിലെത്തിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുകൾ ആശ്രമത്തിന് കൈമാറിയപ്പോൾ

നവപൂജിതദിനത്തിൽ സൗജന്യ ഹോമിയോ മരുന്നുകിറ്റ് നൽകി ചാണ്ടി ഉമ്മൻ

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതത്തിന്റെ ഭാഗമായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. തന്റെ അച്ഛനും ഗുരുവുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും ആശ്രമം സന്ദർശിക്കുവാൻ ലഭിക്കുന്ന ഒരവസരവും താനും പാഴാക്കാറില്ലെന്നും അദ്ധേഹം പറഞ്ഞു. സ്പിരിച്വൽ സോണിലെത്തിയ അദ്ധേഹം പ്രാർത്ഥാനാലയത്തിലും താമരപർണശാലയിലുമെത്തി ഗുരുവിനെ സ്മരിച്ചു. ഗുരുധർമ്മപ്രകാശസഭയിലെ എല്ലാ അംഗങ്ങൾക്കും വേണ്ടി കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുകളുടെ കിറ്റ് അദ്ധേഹം ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഇൻ-ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വിക്ക് കൈമാറി. ഹോമിയോ മരുന്നുകളുടെ ഫലപ്രാപ്തി അനുഭവിച്ചറിഞ്ഞ ആളാണ് താനെന്നും എല്ലാ ആത്മീയ കേന്ദ്രങ്ങളിലും വിവിധ സംഘടനൾക്കും സ്വന്തം നിലയിൽ ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ധേഹം ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു. മൂന്നാം തരംഗത്തെ വരെ നേരിടുന്നതിന് കഴിക്കേണ്ടുന്ന ഔഷധങ്ങളുടെ ഡോസും കഴിക്കേണ്ടുന്ന വിധവും രേഖപ്പെടുത്തിയ കുറിപ്പടിയും അദ്ധേഹം മരുന്നിനൊപ്പം കൈമാറി

santhigiriadmin

Related post