IndiaLatest

കൊവിഡ് മരണം : നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി: കൊവിഡ് മരണം സംബന്ധിച്ച വിഷയത്തില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. കൊവിഡ് ബാധിച്ച്‌ 30 ദിവസത്തിനകം മരണം സംഭവിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കും. മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് ഇന്നലെ 33,376 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 20,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Related Articles

Back to top button