InternationalLatest

മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ വീഡിയോ സന്ദേശം പുറത്ത്

“Manju”

വാഷിംഗ്ടണ്‍: മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശം സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരുപതാം വാ‌ര്‍ഷികത്തിന് പുറത്ത്. ഒസാമ ബിന്‍ ലാദന്റെ മരണത്തെ തുടര്‍‌ന്ന് അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത സവാഹിരി അതിനു ശേഷം ഒളിവിലായിരുന്നു. 2020 നവംബറില്‍ രോഗബാധയെതുടര്‍ന്ന് സവാഹിരി മരണമടഞ്ഞതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയാണ് സവാഹിരി കാണപ്പെട്ടത്.
അഫ്‌ഗാനിസ്ഥാനില്‍ പുതുതായി അധികാരമേറ്റെടുത്ത താലിബാന്‍ നേതൃത്വത്തെ കുറിച്ച്‌ ഒരു പരാമര്‍ശം പോലും ഇല്ലാതിരുന്ന വീഡിയോയില്‍ 2020ല്‍ കൊല്ലപ്പെട്ട നിരവധി തീവ്രവാദികള്‍ക്ക് വീര പരിവേശം നല്‍കിയിട്ടുണ്ട്. 20 വര്‍ഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബര്‍ പതിനൊന്നിന് അല്‍ ഖ്വയ്ദ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയില്‍ പറയുന്നു.

Related Articles

Back to top button