IndiaLatest

പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി

“Manju”

കാബൂള്‍: താലിബാന്‍ ഭീഷണിയ്ക്ക് മുന്‍പില്‍ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി. സ്ത്രീകള്‍ ജോലിക്ക് പോകരുതെന്നും, വീടിന് പുറത്തിറങ്ങരുതെന്നുമുള്ള താലിബാന്റെ ഭീഷണിയെ വകയ്ക്കാതെയാണ് പന്ത്രണ്ട് യുവതികള്‍ ജോലിക്കെത്തിയത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കും മുന്‍പ് ഇതേ വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നവരാണ് ഇവര്‍.

‘സ്ത്രീകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് താലിബാന്‍ പറഞ്ഞതോടെ അപകടസാധ്യത വളരെ വ്യക്തമായിരുന്നു. എന്നാല്‍ മുപ്പത്തഞ്ചുകാരിയും മൂന്നുകുട്ടികളുടെ അമ്മയുമായ എനിക്ക് കുടുംബം പോറ്റാന്‍ ജോലിക്ക് പോയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. ജീവിക്കണമെങ്കില്‍ പണം കൂടിയേ തീരൂ. പക്ഷേ, വീട്ടുകാര്‍ക്ക് പേടിയായിരുന്നു. എനിക്കും ടെന്‍ഷനായി. എന്തുവന്നാലും ജോലിക്കുപോകാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വീട്ടുകാരും സമ്മതം മൂളിയെന്ന് പന്ത്രണ്ടു യുവതികളില്‍ ഒരാളായ റാബിയ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button