IndiaLatest

100% വാക്‌സിനേഷന്‍; സംസ്ഥാനങ്ങളെ അഭിനന്ദിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്​സിന്‍ നല്‍കിയ ആറു സംസ്​ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രശംസിച്ച്‌ ​കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്​ മാണ്ഡവ്യ. ദാദ്ര നഗര്‍ ഹവേലി, ലക്ഷദ്വീപ്​, സിക്കിം, ദാമന്‍ ദിയു, ഹിമാചല്‍ പ്രദേശ്​, ലഡാക്ക്​, എന്നിവയാണ്​ 100 ശതമാനം പേര്‍ക്കും ആദ്യഡോസ്​ വാക്​സിന്‍ നല്‍കിയത്​. ഞായറാഴ്ച വരെ രാജ്യത്ത്​ 74 കോടി വാക്​സിന്‍ വിതരണം ചെയ്​തു. അതെ സമയം കോവിഡ് വാക്​സിന്‍ വിതരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

‘ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്കും ആദ്യ​ കോവിഡ്​ 19 വാക്​സിന്‍ ഡോസ്​ നല്‍കിയ സംസ്​ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അഭിനന്ദങ്ങള്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ അവരുടെ പ്രതിബദ്ധതക്കും ആവേശത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു’ -ആരോഗ്യമന്ത്രാലയം ട്വീറ്റില്‍ കുറിച്ചു .

രാജ്യത്ത്​ ജനുവരി 16 മുതലാണ്​ വാക്​സിന്‍ യജ്ഞം തുടങ്ങിയത് ​. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്​സിന്‍ നല്‍കിയത്​. ഫെബ്രുവരി രണ്ടുമുതലുള്ള രണ്ടാം ഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്ക്​ വാക്​സിന്‍ വിതരണം ചെയ്തിട്ടുണ്ട് .

Related Articles

Back to top button