InternationalLatest

സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എയര്‍ അറേബ്യ

“Manju”

ദുബായ് : ഷാര്‍ജയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ സെപ്റ്റംബര്‍ 14 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ ഷാര്‍ജയില്‍ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നീ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് എയര്‍ അറേബ്യ അറിയിച്ചിട്ടുള്ളത്.

മുഴുവന്‍ യാത്രികരും, യാത്രയ്ക്ക് മുന്‍പായി തവക്കല്‍ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യേണ്ടതും, വാക്സിനേഷന്‍ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. എയര്‍ അറേബ്യ വെബ്‌സൈറ്റിലൂടെ വിമാനസര്‍വീസുകളുടെ സമയക്രമം ഉറപ്പ് വരുത്താനും യാത്രക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button