LatestThiruvananthapuram

 കൊവിഡ് അവലോകനയോഗം നാളത്തേക്ക് മാറ്റി

“Manju”

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയാം. ഇന്ന് നടക്കാനിരുന്ന കൊറോണ അവലോകന യോഗം നാളത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ തിരക്കുകള്‍ പരിഗണിച്ചാണ് അവലോകന യോഗം ബുധനാഴ്ചത്തേയ്‌ക്ക് മാറ്റിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത നിയന്ത്രിക്കാനായതും വാക്സിനേഷന്‍ 80% കടന്നതും കണക്കിലെടുത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും ബാറുകളും പൂര്‍ണ്ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നാളെ അനുമതി നല്‍കിയേക്കും.

ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും ഇതിനുള്ള അനുമതി നല്‍കുക. റെസ്റ്റോറന്റുകളില്‍ പാര്‍സല്‍ കൗണ്ടറുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പതിവ് കച്ചവടത്തിന്റെ പകുതി പോലുമില്ല. അദ്ധ്വാനം കൂടുതലും വരുമാനം കുറവുമെന്ന സ്ഥിതിയായതിനാല്‍ പല ഹോട്ടലുകളും തുറക്കുന്നില്ല. ഹോട്ടലുകളിലിരുന്ന് കഴിക്കാന്‍ അനുവദിക്കാത്തത് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നത് ദീര്‍ഘദൂരയാത്രക്കാരെയാണ്. പാര്‍സലുകള്‍ വാങ്ങി വഴിയോരത്തും വാഹനങ്ങളിലും മറ്റുമിരുന്ന് കഴിക്കുന്നത് സുരക്ഷാ,ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയിട്ടും നിയന്ത്രണം തുടരുന്ന മേഖലയാണ് ഹോട്ടലുകളും തീയേറ്ററുകളും.

തിയേറ്ററുകള്‍ തുറക്കാനുള്ള കാത്തിരിപ്പ് നീളും. അതുപോലെതന്നെ ബാറുകള്‍ തുറക്കുന്നകാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും. ഇളവുകളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ രാവിലെ തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതി ലഭിക്കും. ഇതിനിടയില്‍ ഇനിമുതല്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയിട്ടുള്ള ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്. മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button