InternationalLatest

രണ്ടായിരത്തോളം അഫ്ഗാനിസ്താൻ അഭയാർത്ഥികൾക്ക് ഇടം നൽകാനൊരുങ്ങി ജർമ്മനി

“Manju”

ബെർലിൻ: അഫ്ഗാനിസ്താനിൽ നിന്നുള്ള രണ്ടായിരത്തോളം പേർക്ക് ജർമ്മനി പ്രവേശനം അനുവദിച്ചു. മനുഷ്യാവകാശ പ്രവർത്തകർ, കലാകാന്മാർ, ശാസ്ത്രജ്ഞർ,മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന.
ഇതേ തുടർന്ന് ജർമ്മനിയുടെ ആഭ്യന്തര മന്ത്രാലയം അഭയാർത്ഥികൾക്കുള്ള പ്രവേശന അനുമതി നൽകുന്നത് ആരംഭിച്ചു. ജർമ്മൻ സുരക്ഷാ സേനയുടെ കർശന പരിശോധനയ്‌ക്ക് ശേഷമായിരിക്കും അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കുക.
ആഭ്യന്താരാലയം പുറത്തിറക്കിയ പട്ടികയിൽ 2600 ലധികം ആളുകൾ രാജ്യത്തിലേക്കുള്ള പ്രവേശനത്തിനായി ഇടം പിടിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതിന് ശേഷം നിരവധിയാളുകളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.
ലോകരാഷ്‌ട്രങ്ങളിൽ പലതും തങ്ങളുടെ പൗരന്മാരെ തിരികെ ജന്മനാട്ടിലെത്തിച്ചിച്ചിരുന്നു. അമേരിക്കൻ സൈന്യം പൂർണമായും അഫാഗാനിസ്താനിൽ നിന്ന് പിൻന്മാറിയതിനെ തുടർന്ന് താലിബാൻ കാബൂൾ വിമാനത്താവളം അടച്ചിരുന്നു. നിരവധി പേരാണ് ഇത് കാരണം രാജ്യത്ത് നിന്ന് രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിക്കിടക്കുന്നത്.

Related Articles

Back to top button