InternationalLatest

ചരിത്രം കുറിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

“Manju”

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡിനുടമയായി . 177 മത്സരങ്ങളില്‍ കളിച്ചാണ് റൊണാള്‍ഡോ റെക്കോഡ് സ്വന്തമാക്കിയത്.

ഇതേ നേട്ടം കൈവരിച്ച റയലിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഇകെര്‍ കസിയസ്സുമായി റെക്കോഡ് പങ്കിടുകയാണ് റൊണാള്‍ഡോ. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ കളിച്ചാല്‍ റൊണാള്‍ഡോ കസിയസ്സിനെ മറികടന്ന് ഈ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കും. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്.

Related Articles

Back to top button