KottayamLatest

60 വര്‍ഷത്തിനുശേഷം ഭൂമി സ്വന്തമായി

“Manju”

കോട്ടയം : അറുപതുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭൂമി സ്വന്തമായ സന്തോഷത്തിലാണ് എണ്‍പത്തൊന്നുകാരിയായ പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ വഴിക്കടവ് വലിയ മുറ്റത്തുവീട്ടില്‍ കമലമ്മ. സംസ്ഥാന സര്‍ക്കാരിന്റ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ച്‌ മീനച്ചില്‍ താലൂക്കില്‍ നടന്ന പട്ടയമേളയില്‍ 50 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചു.
ഭര്‍ത്താവ് മരിയ ദാസ് 21 വര്‍ഷം മുമ്ബ് മരിച്ചു. താമസിച്ചിരുന്ന 50 സെന്റ് പുരയിടത്തില്‍ കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതികള്‍ക്കായി അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി അതിനുകഴിയുമെന്ന പ്രതീക്ഷ കമലമ്മ പങ്കുവയ്ക്കുന്നു.
മരിക്കുന്നതിന് മുമ്ബ് സ്വന്തം പേരില്‍ കിടപ്പാടം വേണമെന്ന ആഗ്രഹം സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയിലൂടെ സാധിച്ചതായി പട്ടയരേഖയുമായി വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പുഞ്ചിരിയോടെ കമലം പറഞ്ഞു. മകള്‍ ഗ്ലോറിയ്ക്കൊപ്പമാണ് ഇപ്പോള്‍ താമസം. സര്‍ക്കാരിന്റെ വാര്‍ധക്യ പെന്‍ഷനാണ് കമലത്തിന്റെ ഏക ആശ്രയം.

Related Articles

Back to top button