KeralaLatestThiruvananthapuram

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍

“Manju”

തിരുവനന്തപുരം: നിയമ നിര്‍മ്മാണത്തിനായി ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 12 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്.

പൂര്‍ണമായും നിയമനിര്‍മ്മാണത്തിനു മാത്രമായാണ് ഒരു മാസത്തിലേറെ സമ്മേളനം ചേരുന്നത്. 47 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണു പരിഗണിക്കേണ്ടത്. നേരത്തേ ഉണ്ടായിരുന്ന 44 ഓര്‍ഡിനന്‍സുകള്‍ക്കു പുറമേ 3 ഓര്‍ഡിനന്‍സ് കൂടി ഈയിടെ ഇറക്കിയിരുന്നു. ഇവയില്‍ പരമാവധി ഓര്‍ഡിനന്‍സുകള്‍ക്കു പകരം ബില്ലുകള്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുകയാണു ലക്ഷ്യം.

Related Articles

Back to top button