KeralaLatest

വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്

“Manju”

കൊല്ലം: സ്ത്രീധന പീഡനത്തിന് ഇരയായ കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. വിസ്മയയുടെ സഹോദരനെ കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണി. കത്ത് വിസ്മയയുടെ കുടുംബം പോലീസിന് കൈമാറി. നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് ഭീഷണിക്കത്ത് എത്തിയത്.

കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പത്തനംതിട്ടയില്‍ നിന്നാണ്. പണം നല്‍കാമെന്നും കത്തില്‍ പറയുന്നു. ചോദിക്കുന്ന പണം നല്‍കാമെന്നും കേസില്‍ നിന്ന് പിന്മാറണമെന്നാണ് കത്തിലെ ആവശ്യം. വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. ചടയമംഗലം പൊലീസിന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് കൈമാറി. കോടതിയില്‍ വിസ്മയ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ട്പിന്നാലെയാണ് ഈ സംഭവം നടന്നത്.

Related Articles

Back to top button