LatestThrissur

ജ​യ​പ്ര​കാ​ശ​ന്‍ ന​മ്പൂ​തി​രി ഗു​രു​വാ​യൂ​ര്‍ മേ​ല്‍​ശാ​ന്തി

“Manju”

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​തി​യ മേ​ല്‍​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഷൊ​ര്‍​ണൂ​ര്‍ ക​വ​ള​പ്പാ​റ കാ​ര​ക്കാ​ട് തെ​ക്കേ​പ്പാ​ട്ട് മ​ന​യി​ലെ ജ​യ​പ്ര​കാ​ശ​ന്‍ ന​മ്പൂ​തി​രി ആ​ണ് പു​തി​യ മേ​ല്‍​ശാ​ന്തി. പ​ഴ​യ മേ​ല്‍​ശാ​ന്തി ഒ​റ്റ​പ്പാ​ലം വ​രോ​ട് തി​യ്യ​ന്നൂ​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മേ​ദി​ന്റെ ആ​റ് മാ​സ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. 40 അ​പേ​ക്ഷ​ക​രി​ല്‍ 39 പേ​രെ കൂ​ടി​ക്കാ​ഴ്‌​ച​യ്ക്ക്‌ ക്ഷ​ണി​ച്ചി​രു​ന്നു. വ​ലി​യ ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടു​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്‌​ച​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ 39 പേ​രു​ക​ളി​ല്‍ നി​ന്നാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. ഗു​രു​വാ​യൂ​ര​പ്പ​നു മു​ന്നി​ല്‍ ന​മ​സ്‌​കാ​ര​മ​ണ്ഡ​പ​ത്തി​ല്‍ ഇ​പ്പോ​ഴ​ത്തെ മേ​ല്‍​ശാ​ന്തി തി​യ്യ​ന്നൂ​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മോ​ദ് ന​മ്പൂ​തി​രി​യാ​ണ് വെ​ള്ളി​ക്കും​ഭ​ത്തി​ല്‍ നി​ന്ന് ന​റു​ക്കെ​ടു​ത്ത​ത്.

പു​തി​യ മേ​ല്‍​ശാ​ന്തി 12 ദി​വ​സ​ത്തെ ഭ​ജ​ന​ത്തി​ന് ശേ​ഷം സെ​പ്‌​റ്റം​ബ​ര്‍ 30-ന് ​രാ​ത്രി ചു​മ​ത​ല​യേ​ല്‍​ക്കും.

Related Articles

Back to top button