KannurLatest

അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ നിര്യാതയായി

“Manju”

കണ്ണൂര്‍: സി.പി.എം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ പള്ളിക്കുന്ന്‌ അഴീക്കോടന്‍ നിവാസില്‍ കെ. മീനാക്ഷി ടീച്ചര്‍ (87) നിര്യാതയായി. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ്‌.
1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബര്‍ 23നാണ്‌ ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വര്‍ഷം പള്ളിക്കുന്ന്‌ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു മീനാക്ഷി.
പ്രധാനാധ്യാപികയായാണ്‌ വിരമിച്ചത്‌. എന്‍.സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌.
മക്കള്‍: ശോഭ, സുധ (റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍), മധു (റിട്ട. ജീവനക്കാരന്‍, തലശ്ശേരി റൂറല്‍ ബാങ്ക്‌), ജ്യോതി (ഗള്‍ഫ്), സാനു (ദേശാഭിമാനി, കണ്ണൂര്‍). മരുമക്കള്‍: കെ.കെ. ബീന (അധ്യാപിക, ശ്രീപുരം സ്‌കൂള്‍), ആലീസ്‌(ഗള്‍ഫ്‌), എം. രഞ്‌ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ.ഇ. ഗംഗാധരന്‍ (മനുഷ്യാവകാശ കമ്മീഷന്‍ അംഗം). സഹോദരങ്ങള്‍: രവീന്ദ്രന്‍ (പയ്യാമ്പലം), പരേതയായ സാവിത്രി.
സംസ്കാരം വെള്ളിയാഴ്‌ച ഉച്ച 12ന്​ പയ്യാമ്പലത്ത്.

Related Articles

Back to top button