IndiaLatest

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി

“Manju”

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കി വിരാട് കോലി. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്. ജോലി ഭാരത്തെക്കുറിച്ച്‌ ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.

ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തു. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 വേള്‍ഡ് കപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവന്‍ പുറത്തെടുത്ത് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button