KeralaLatest

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

“Manju”

കഞ്ഞിക്കുഴി : കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഉത്പാദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള നെല്‍ക്കൃഷിയുടെയും പച്ചക്കറിയുടെയും സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ക്കായി വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ സഹകരണമേഖലയ്ക്കു കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയെടുത്ത് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. എ.എം. ആരിഫ് എം.പി., തോമസ് കെ. തോമസ് എം.എല്‍.എ., വി.ജി. മോഹനന്‍, ഗീതാ കാര്‍ത്തികേയന്‍, എം. സന്തോഷ്‌കുമാര്‍, ടി.വി. സുഭാഷ്, ആര്‍. ശ്രീരേഖ, സി.എ. ലത, ബിന്‍സി എബ്രഹാം, പി.എസ്. സാനുമോന്‍ തുടങ്ങിയവര്‍ പങ്ക് എടുക്കുകയും ചെയ്തു.

Related Articles

Back to top button