LatestThrissur

എംപിയെ സല്യൂട്ട് ചെയ്ത എസ്ഐ സാമിന് പറയാനുള്ളത്

“Manju”

തൃശ്ശൂര്‍: സല്യൂട്ട് ചോദിച്ചു വാങ്ങിയെന്ന വിവാദത്തിനിടെ സുരേഷ് ഗോപി എംപിയെ, സല്യൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ വൈറലായ എസ്ഐ സാം ലെസ്ലി വിശദീകരണവുമായി രംഗത്ത്.
കലാകാരന്‍ എന്ന നിലയിലും നല്ലൊരു മനുഷ്യന്‍ എന്ന നിലയിലുമാണ് സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തതെന്ന് എസ്ഐ സാം പ്രതികരിച്ചു. ഇന്നലെ ചേരാനെല്ലൂരില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതി പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സാം ലെസ്ലി സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തത്.
”എന്നെ ആരും നിര്‍ബന്ധിച്ചതൊന്നുമല്ല. കലാകാരന്‍ എന്ന നിലയിലും നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും എനിക്ക് അദ്ദേഹത്തോട് ആദരവുണ്ട്. അതുകൊണ്ടാണ് സല്യൂട്ട് ചെയ്തത്. സുരേഷ് ഗോപി ദേശീയ അവാര്‍ഡ് നേടിയ നടനാണ്. അങ്ങനെയൊരാളെ സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്നം?”
കഴിഞ്ഞദിവസം ചേരാനെല്ലൂരില്‍ ബിജെപിയുടെ ഒരു പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സാം ലെസ്ലിയുടെ സല്യൂട്ട്. സല്യൂട്ട് ലഭിച്ചതോടെ സുരേഷ് ഗോപി ഉദ്യോഗസ്ഥനെ അടുത്ത് വിളിച്ച് കുശലം അന്വേഷിക്കുകയും ചെയ്തിരുന്നു.
മിന്നല്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പുത്തൂരില്‍ എത്തിയപ്പോഴാണ് എംപിയെ കണ്ടിട്ടും പോലീസ് ജീപ്പില്‍ തന്നെയിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാനൊരു എംപിയാണ്. മേയറല്ല, സല്യൂട്ടൊക്കെ ആകാം. ശീലമൊന്നും മറക്കല്ലേ’-എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപിയുടെ പ്രതികരണം.

Related Articles

Check Also
Close
Back to top button