InternationalLatest

കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടന്‍ ലഭിക്കില്ല

“Manju”

വാഷിങ്​ടണ്‍: ഭാരത്​ ബയോടെക്ക്​ ഉടമസ്ഥതയിലുള്ള കോവിഡ്​ വാക്​സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകിയേക്കും.ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതിയുടെ യോഗം ഒക്​ടോബര്‍ അഞ്ചിന് നടക്കും .

ഇതിന്​ ശേഷമായിരിക്കും വാക്‌സിന്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫൈസര്‍-ബയോടെക്​, ഓക്​സ്​ഫെഡ്​-ആസ്​ട്ര സെനിക്ക, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ച വാക്​സിനുകളിലൊന്നാണ്​ ‘കോവാക്​സിന്‍’. ​ഓക്​സ്​ഫെഡ്​-ആസ്​ട്രസെനിക്കയുടെ കോവിഷീല്‍ഡിനൊപ്പം കോവാക്​സിനും രാജ്യത്ത്​ വ്യാപകമായി ഉപയോഗിച്ച്‌ വരുന്നുണ്ട് . അതെ സമയം കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത്​ മൂലം പല രാജ്യങ്ങളും വാക്​സിനെ അംഗീകരിച്ചിട്ടില്ല.

Related Articles

Back to top button