പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

“Manju”

തളിപ്പറമ്പ്: വീട്ടില്‍ നിന്നും ഗ്യാസ് കൈകാര്യം ചെയ്യവെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണമടഞ്ഞു. കുറ്റിക്കോല്‍ മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാലയത്തിന് സമീപം താമസിക്കുന്ന എം.ശ്രീജിത്ത് ( 38) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. ഓഗസ്റ്റ് 8 ന് ആയിരുന്നു സംഭവം.
മുണ്ടപ്രത്തെ പരേതനായ സി.കെ.ബാലകൃഷ്ണന്‍ – മാപ്പോത്ത് തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ. വിനിഷ, മകന്‍ സായ് ശ്രാവിണ്‍. ഗള്‍ഫിലായിരുന്ന ശ്രീജിത്ത് കോവിഡ് മഹാമാരിക്കിടയില്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. തളിപ്പറമ്പ പൊലീസ് മൃത ദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Related post