InternationalLatest

അവധിയിലിരിക്കെ തൊഴിലാളികളെ പിരിച്ചുവിടരുത്

“Manju”

ദുബായ് : രാജ്യത്ത് അവധിയിലിരിക്കെ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയോ താക്കീത് നല്‍കുകയോ ചെയ്യരുതെന്ന് മാനവ വിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം .
” സ്വകാര്യ മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം. തൊഴില്‍ കരാറിന്റെ പകര്‍പ്പ് തൊഴിലാളിക്ക് തൊഴിലുടമ നല്‍കുകയും ഇതിലെ വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യണം .” മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിവിധ ഭാഷകളില്‍ മന്ത്രാലയം പുറത്തിറക്കിയ തൊഴില്‍ നിയമങ്ങളെക്കുറിച്ച്‌ ഇരു വിഭാഗവും വായിച്ചു മനസ്സിലാക്കുകയും ജോലി സമയം നിശ്ചയിക്കുകയും വേതനം കൃത്യമായി നല്‍കുകയും വേണം. ‘നിന്റെ അവകാശങ്ങള്‍ അറിയുക’ എന്ന പേരില്‍ കൈപ്പുസ്തകവും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
വിദേശിക്ക് തൊഴില്‍ നല്‍കുമ്പോള്‍ ഓഫര്‍ ലെറ്റര്‍ വായിച്ച്‌ ഒപ്പിട്ട ശേഷമാകണം തൊഴില്‍ രേഖകള്‍ക്ക് രൂപം നല്‍കേണ്ടതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി .
നിര്‍ദ്ദേശങ്ങള്‍
• തൊഴില്‍ സമയം ദിവസം 8 മണിക്കൂറിലും ആഴ്ചയില്‍ 48 മണിക്കൂറിലും കൂടാന്‍ പാടില്ല.
• ആവശ്യമായ വിശ്രമം അനുവദിക്കുകയും തൊഴില്‍ സുരക്ഷയ്ക്കു സൗകര്യമൊരുക്കുകയും വേണം.
• തൊഴിലാളിയുമായി ബന്ധപ്പെട്ട പരാതികള്‍ സൂക്ഷ്മമായി പരിശോധിക്കണം.
• തൊഴിലുമായി ബന്ധപ്പെട്ടു പരുക്കേല്‍ക്കുകയോ രോഗബാധിതനാകുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കണം.
• സ്പോണ്‍സറുടെ നിയന്ത്രണത്തിലുള്ള കടകളില്‍ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കരുത്.
• സ്വരാജ്യത്തേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കണം. രാജ്യത്തെ മറ്റൊരു സ്ഥാപനത്തില്‍ തൊഴിലാളി ജോലിയില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ മാത്രമാണിത്.

Related Articles

Back to top button