IndiaLatest

കാഡ്ബറീസ്, പക്ഷേ ചെറിയൊരു ട്വിസ്റ്റ്

“Manju”

ന്യൂഡല്‍ഹി: കാഡ്ബറീസ് എന്ന ചോക്കളേറ്റ് കമ്ബനിക്ക് ഇന്ത്യക്കാരുടെ ഇടയില്‍ ഒരു സ്ഥിരം സ്ഥാനം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് 28 വര്‍ഷം മുമ്ബ് ഇറങ്ങിയ അവരുടെ ഒരു പരസ്യമായിരുന്നു. ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ ആ പരസ്യത്തില്‍ ബാറ്റ്സ്മാന്‍ ഒരു സിക്സ് അടിക്കുമ്ബോള്‍ ഗാലറിയില്‍ കാഡ്ബറീസും നുണഞ്ഞ് കളി കണ്ടുകൊണ്ടിരുന്ന യുവതി സെക്ക്യൂരിറ്റിയേയും മറികടന്ന് ഗ്രൗണ്ടില്‍ ഇറങ്ങി ആഹ്‌ളാദം പ്രകടിപ്പിക്കുന്നതായാണ് കാണിക്കുന്നത്. വലിയൊരു തരംഗം തന്നെയായിരുന്നു ആ പരസ്യം അന്ന് സൃഷ്ടിച്ചത്. ഈ പരസ്യം ഇല്ലാത്ത ഒരു ക്രിക്കറ്റ് മത്സരം പോലും ടിവിയില്‍ കാണിച്ചിരുന്നില്ല.
പ്രശസ്ത മോഡല്‍ ഷിമോണ റാഷി അഭിനയിച്ച ആ പഴയ പരസ്യം കാഡ്ബറീസ് വീണ്ടും പുനസൃഷ്ടിച്ചിരിക്കുകയാണ്. അന്ന് സിക്സര്‍ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത് യുവതി ആയിരുന്നെങ്കില്‍ പുതിയ പരസ്യത്തില്‍ ഗാലറിയില്‍ കാഡ്ബറീസ് നുണഞ്ഞു കൊണ്ട് ഇരിക്കുന്നത് യുവാവും സിക്സര്‍ അടിക്കുന്നത് വനിതാ ക്രിക്കറ്ററുമാണ്. ഐ പി എല്ലിനും ഈ മാസം അവസാനം തുടങ്ങുന്ന ഇന്ത്യന്‍ വനിതകളുടെ ആസ്ട്രേലിയന്‍ പര്യടനത്തിനും മുന്നോടിയായാണ് കാഡ്ബറീസ് പരസ്യം ഇറക്കിയിരിക്കുന്നത്.
സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് തങ്ങള്‍ പരസ്യം പുനസൃഷ്ടിച്ചതെന്ന് പുതിയ പരസ്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മൊണ്ടെലെസ് പരസ്യ ഏജന്‍സിയുടെ സീനിയര്‍ ഡയറക്ടര്‍ അനില്‍ വിശ്വനാഥന്‍ പറഞ്ഞു. ഒഗിള്‍വി പരസ്യ കമ്ബനിയാണ് 1993ലെ പരസ്യം കാഡ്ബറീസിനു വേണ്ടി നിര്‍മിച്ചത്.

Related Articles

Back to top button