സ്‌കോറും പരീക്ഷകളും മാത്രമല്ല ജീവിതം; നടന്‍ സൂര്യ

സ്‌കോറും പരീക്ഷകളും മാത്രമല്ല ജീവിതം; നടന്‍ സൂര്യ

സ്‌കോറും പരീക്ഷകളും മാത്രമല്ല ജീവിതം; നടന്‍ സൂര്യ

“Manju”

ചെന്നൈ: നീറ്റ് പരീക്ഷ പേടിയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് വീഡിയോയുമായി നടന്‍ സൂര്യ. നീറ്റ് പരീക്ഷയ്ക്കിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ പരാജയഭീതിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ വീഡിയോ സന്ദേശം.
ഭാരതിയാറുടെ കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ ഒരു സഹോദരനെന്ന നിലയില്‍ എല്ലാ വിദ്യാര്‍ഥികളും ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് സൂര്യ പറയുന്നു.
‘കഴിഞ്ഞ ആഴ്ചയോ, കഴിഞ്ഞ മാസമോ നിങ്ങളെ വല്ലാതെ വിഷമിച്ച സംഭവത്തെ കുറിച്ച്‌ നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ക്കിത് അതേ തീവ്രതയോടെ അനുഭവപ്പെടുന്നുണ്ടോ. ആ വേദന ഉറപ്പായും കുറഞ്ഞുകാണണം. അല്ലെങ്കില്‍ അത് ഇല്ലാതായിക്കാണും. ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാള്‍ വലുതല്ല. നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ മാതാപിതാക്കളെയോ, സുഹൃത്തുക്കളെയോ, അധ്യാപകരെയോ നിങ്ങള്‍ക്ക് അടുപ്പമുളളവരെ സമീപിക്കുക. ഭയം. ഉത്കണ്ഠ, ആധി, വിഷാദം മുതലായവയെല്ലാം അല്പം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്നതാണ്. എന്നാല്‍ ആത്മഹത്യ, ജീവിതം അവസാനിപ്പിക്കാനുളള തീരുമാനം നിങ്ങളെ സ്‌നേഹിച്ച മാതാപിതാക്കളെ ജീവിതാവസാനം വരെ വിഷമിപ്പിക്കും. അതുമറക്കരുത്.’

Related post