HealthIndiaLatest

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 80 കോടി ഡോസ് വാക്സിന്‍ 

“Manju”

ദില്ലി: രാജ്യത്ത് ഇതുവരെ 80 കോടി കൊവിഡ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ശനിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. വെള്ളിയാഴ്ച മാത്രം 2.5 കോടി ഡോസ് വാക്സിനായിരുന്നു രാജ്യത്ത് വിതരണം ചെയ്തത്.
ആരോഗ്യപ്രവര്‍ത്തകരില്‍ 1,03,67,858 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 86,96,165 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. മുന്നണി പോരാളികള്‍ 1,83,43,570 പേര്‍ക്കാണ് ഒന്നാം ഡോസ് വാക്സിന്‍ ലഭിച്ചത്. 1,44,00,387 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും. 18-44 പ്രായപരിധിയിലുള്ളവരില്‍ 32,12,63,332 പേര്‍ക്കാണ് ഒന്നാം ഡോസ് നല്‍കിയത്. 5,62,22,452 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45-59 പ്രായപരിധിയിലുള്ളവരില്‍ 14,93,59,311 പേര്‍ക്ക് ഒന്നാം ഡോസും 6,77,70,267 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
85 ദിവസത്തിനിടയിലായിരുന്നു 10 കോടി വാക്സിന്‍ വിതരണം എന്ന നാഴികക്കല്ല് ഇന്ത്യ തൊട്ടത്. പിന്നീട് 45 ദിവസം കൊണ്ട് 20 കോടിയും പിന്നിട്ടു. പിന്നീട് 29 ദിവസം കൊണ്ടായിരുന്നു 30 കോടിയിലെത്തിയത് .30 കോടി ഡോസുകളില്‍ നിന്ന് 40 കോടിയിലെത്താന്‍ രാജ്യം 24 ദിവസം എടുത്തു, തുടര്‍ന്ന് ആഗസ്റ്റ് 6 ന് 50 കോടി വാക്സിനേഷന്‍ മാര്‍ക്ക് മറികടക്കാന്‍ സാധിച്ചു.
അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,26,32,222 ആയി.
ദേശീയ രോഗമുക്തി നിരക്ക് നിലവില്‍ 97.65% ആണ്.
തുടര്‍ച്ചയായ 83-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,40,639 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,48,833 പരിശോധനകള്‍ നടത്തി. ആകെ 55.07 കോടിയിലേറെ (55,07,80,273) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ 85 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.46 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 19 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 102-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.

Related Articles

Back to top button