മുതിര്‍ന്ന സിപിഐ എം നേതാവ്‌ എം കെ ചെക്കോട്ടി അന്തരിച്ചു

മുതിര്‍ന്ന സിപിഐ എം നേതാവ്‌ എം കെ ചെക്കോട്ടി അന്തരിച്ചു

മുതിര്‍ന്ന സിപിഐ എം നേതാവ്‌ എം കെ ചെക്കോട്ടി അന്തരിച്ചു

“Manju”

പേരാമ്ബ്ര ; മുതിര്‍ന്ന സിപിഐ എം നേതാവ്‌ എം കെ ചെക്കോട്ടി അന്തരിച്ചു.96 വയസ്സായിരുന്നു . ഒരു മാസം മുമ്പ് വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം.
1951 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. നൊച്ചാട് സെല്‍ സെക്രട്ടറിയായിരുന്നു. 64 ല്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐ എമ്മിന്റെ ഭാഗമായി. 40 വര്‍ഷം നൊച്ചാട് ലോക്കല്‍ സെക്രട്ടറി, പേരാമ്ബ്ര ഏരിയാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങള്‍ക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭാര്യ: കല്യാണി. ഏഴ് മക്കള്‍. മരുമകന്‍: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയും എംഎല്‍എയുമായ ടി പി രാമകൃഷ്ണന്‍.

Related post