InternationalLatest

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ പിഴ

“Manju”

അബുദാബി: വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്‍പന്നങ്ങളോ വില്‍ക്കാന്‍ പാടില്ല. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ ചോദിക്കാന്‍ വില്‍പനക്കാര്‍ക്ക് അവകാശമുണ്ട്.
പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടെയുള്ളപ്പോള്‍ വാഹനങ്ങളില്‍ പുകവലിക്കുന്നത് കണ്ടെത്തിയാല്‍ ട്രാഫിക് ആന്‍ഡ് പട്രോളിങ് ഉദ്യോഗസ്ഥര്‍ പിടികൂടും. ആദ്യ തവണ പിടികൂടുമ്പോള്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10,000 ദിര്‍ഹം ആകും

Related Articles

Back to top button